LiveTV

Live

Kerala

കടല്‍ക്ഷോഭത്തിനിടെ കൊല്ലം തീരപ്രദേശങ്ങളില്‍ പത അടിഞ്ഞുകൂടുന്നു

കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന പായലുകള്‍ മൂലമുണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം

കടല്‍ക്ഷോഭത്തിനിടെ കൊല്ലം തീരപ്രദേശങ്ങളില്‍ പത അടിഞ്ഞുകൂടുന്നു

കടല്‍ക്ഷോഭം ശക്തമായതോടെ കൊല്ലത്തിന്റെ തീരദേശങ്ങളില്‍ പത അടിഞ്ഞുകൂടുന്നു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന പായലുകള്‍ മൂലമുണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. മുണ്ടയ്ക്കൽ, തിരുമുല്ലവാരം തുടങ്ങിയ തീരങ്ങളിലാണ് കഴിഞ്ഞ ദിവസം തിരമാലകൾക്കൊപ്പം പത അടിഞ്ഞു കൂടിയത്.

എണ്ണമയമുള്ള പത കഴിഞ്ഞ രണ്ടുദിവസമായി തീരമേഖലയിൽ കണ്ടിരുന്നു. അര്‍ധരാത്രിക്ക് ശേഷമുണ്ടായി ഉച്ചയോടെ ഇല്ലാതാവുകയായിരുന്നു. മുന്‍പ് ഒന്നു രണ്ട് പ്രാവശ്യം തീരത്ത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതായി ഈ പ്രതിഭാസം ആദ്യമാണ്.

എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വിശദപഠനത്തിനായി പതയുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പതയുടെ കാരണം വ്യക്തമാകൂ.