LiveTV

Live

Kerala

നഷ്ടത്തിലേക്ക് കൂപ്പുകുത്തി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരോ വര്‍ഷവും നഷ്ടം വര്‍ധിക്കുകയാണെന്ന് നിയമസഭയില്‍ വ്യവസായമന്ത്രി നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

നഷ്ടത്തിലേക്ക് കൂപ്പുകുത്തി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍നിന്നും കരകയറുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരോ വര്‍ഷവും നഷ്ടം വര്‍ധിക്കുകയാണെന്ന് നിയമസഭയില്‍ വ്യവസായമന്ത്രി നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്ന് നിയമസഭ രേഖകള്‍ തെളിയിക്കുന്നു. 2016 - 2017 സാമ്പത്തിക വര്‍ഷത്തില്‍ 207.47 കോടി നഷ്ടത്തിലുണ്ടായിരുന്നത് 2017 - 2018 സാമ്പത്തിക വര്‍ഷമായപ്പോള്‍ 233.22 കോടിയായി ഉയര്‍ന്നു.

എന്നാല്‍ ഒരു സ്ഥാപനം ലാഭത്തിലായി. 2018 - 2019 ആകുമ്പോഴേക്കും 30 സ്ഥാപനങ്ങള്‍ നഷ്ടത്തിലായി. പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പണം അനുവദിക്കുമ്പോഴും വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം വര്‍ധിച്ചുവരുകയാണ്. നിലവില്‍ 12 സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.