LiveTV

Live

Kerala

ശബരിമലയില്‍ ഭിന്നിച്ച് സി.പി.ഐ; മുഖ്യമന്ത്രിയുടെ ശെെലിക്കെതിരെയും വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയത് ശബരിമല യുവതീ പ്രവേശനമാണെന്ന് ഒരു കൂട്ടര്‍ വാദിച്ചു

ശബരിമലയില്‍ ഭിന്നിച്ച് സി.പി.ഐ; മുഖ്യമന്ത്രിയുടെ ശെെലിക്കെതിരെയും വിമര്‍ശനം

ശബരിമല വിഷയം സംബന്ധിച്ച് സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ഭിന്നത. ശബരിമലയില്‍ പ്രായോഗിക സമീപനം വേണമെന്നും ഇപ്പോഴത്തെ നിലപാട് ദോഷകരമാണെന്നും ഒരു വിഭാഗം വാദിച്ചപ്പോള്‍, ഇടതുപക്ഷത്തിന് ഈ നിലപാടേ എടുക്കാന്‍ കഴിയൂവെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് സത്രീ പ്രവേശനം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നത്. ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്നും ഇപ്പോഴത്തെ നിലപാട് ദോഷകരമാണെന്നും ഒരു വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയത് ശബരിമല യുവതീപ്രവേശനമാണെന്നായിരിന്നു ഇവരുടെ വാദം.

ഇപ്പോഴത്തെ കര്‍ക്കശ സമീപനത്തിന്‍റെ ആവശ്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് വ്യത്യസ്തമായ അഭിപ്രായമാണ് മറുവിഭാഗം യോഗത്തില്‍ ഉന്നയിച്ചത്. ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലൂള്ള നിലപാട് മാത്രമേ എടുക്കാന്‍ കഴിയുവെന്നായിരിന്നു ഇവരുടെ നിലപാട്. തെറ്റിധരിക്കപ്പെട്ടവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും സംസ്ഥാന കൌണ്‍സിലില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്.

മുഖ്യമന്ത്രിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ശൈലി സംബന്ധിച്ച് ജനങ്ങള്‍ക്ക് വിമര്‍ശമുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നേതൃത്വത്തിനെതിരയേും യോഗത്തില്‍ വിമര്‍ശനമുണ്ടായി. സി.പി.ഐ തിരുത്തില്‍ ശക്തിയായി തുടരണം, മുന്‍കാലങ്ങളില്‍ അങ്ങെനയായിരിന്നു. ഇപ്പോഴത്തെ സമീപനം മാറി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കടക്ക് പുറത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമടക്കം തിരിച്ചടിയായെന്നും അംഗങ്ങള്‍ പറഞ്ഞു. കൌണ്‍സില്‍ യോഗം നാളെയും തുടരും