LiveTV

Live

Kerala

ബാലഭാസ്‌കറിന്റെ മരണം; സാക്ഷികളുടെ രഹസ്യമൊഴി രേഖപെടുത്തും

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി

ബാലഭാസ്‌കറിന്റെ മരണം; സാക്ഷികളുടെ രഹസ്യമൊഴി രേഖപെടുത്തും

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴികളിലെ വൈരുധ്യം ഇല്ലാതാക്കാനാണ് രഹസ്യ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയായിട്ടുള്ളവരുടെ രഹസ്യമൊഴി രേഖപെടുത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇതിനായി ക്രൈംബാഞ്ച് തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ക്രൈംബാഞ്ചിന്റെ ആവശ്യപ്പകാരം മജിസ്‌ടേറ്റ് രഹസ്യമൊഴി രേഖപെടുത്തും.

Also read: ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും തനിക്കതില്‍ യാതൊരു പങ്കുമില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു. സ്വര്‍ണകടത്ത് കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രകാശ് തമ്പിയുടെ പ്രതികരണം. താന്‍ നല്ല സുഹൃത്തായാണ് കൂടെ നിന്നതെന്നും ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നുമാണ് പ്രകാശ് തമ്പി പറഞ്ഞത്.

ഇതിനിടെ സ്വര്‍ണ കടത്ത് കേസില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാണ് തന്റെ മൊഴി രേഖപെടുത്തിയതെന്ന് പ്രകാശ് തമ്പി കോടതിയെ അറിയിച്ചു. താന്‍ നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കി. എറണാകുളത്തെ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കായുളള പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. പ്രകാശ് തമ്പിയുടെ മൊഴി കോടതി രേഖപെടുത്തി. സ്വര്‍ണകടത്ത് കേസില്‍ പ്രകാശ് തമ്പിയുടെ റിമാന്‍ഡ് 26 വരെ നീട്ടി.