LiveTV

Live

Kerala

തട്ടമിട്ട് സ്കൂളില്‍ വന്ന വിദ്യാര്‍ഥിനിയെ പുറത്താക്കി

നിര്‍മ്മല ഭവന്‍ സ്കൂളിലായിരുന്നു ഷംഹാന ഷാജഹാന്‍ ഏഴാം ക്ലാസുവരെ പഠിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ തട്ടമിട്ട് തുടങ്ങി. 

തട്ടമിട്ട് സ്കൂളില്‍ വന്ന വിദ്യാര്‍ഥിനിയെ പുറത്താക്കി

തട്ടമിട്ട് സ്കൂളില്‍ വന്നതില്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ പുറത്താക്കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ടി.സി നല്‍കിയത്. തട്ടമിട്ട് സ്കൂളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാറില്ലെന്നാണ് സ്കൂള്‍ നിലപാട്. വിദ്യാര്‍ഥിനി മറ്റൊരു സ്കൂളില്‍ ‍പ്രവേശം നേടി.

നിര്‍മ്മല ഭവന്‍ സ്കൂളിലായിരുന്നു ഷംഹാന ഷാജഹാന്‍ ഏഴാം ക്ലാസുവരെ പഠിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ തട്ടമിട്ട് തുടങ്ങി. വീട് കണിയാപുരത്തിനടുത്ത കഠിനംകുളത്തേക്ക് മാറിയതോടെയാണ് മേനംകുളം ജ്യോതിനിലയം സ്കൂളില്‍ പ്രവേശം നേടിയത്. തട്ടമിട്ട് സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ ആദ്യ ദിവസം തന്നെ സ്കൂള്‍ അധികൃതര്‍ തട്ടം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. തട്ടമിടാന്‍ നിര്‍ബന്ധം പിടിച്ചതോടെ ടി.സി നല്‍കുകയായിരുന്നു.

പ്രവേശനത്തിന് പരീക്ഷക്കെത്തിയപ്പോഴും ഇന്റര്‍വ്യൂ നടത്തിയപ്പോഴും സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പറഞ്ഞില്ലെന്ന് മാതാവ് പരാതിപ്പെടുന്നു. തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് സ്കൂള്‍ മാറുന്നുവെന്നാണ് ടി.സി അപേക്ഷയില്‍ സൂചിപ്പിച്ചതെങ്കിലും ബെറ്റര്‍ ഫെസിലിറ്റീസ് എന്നെഴുതിയാണ് ടി.സി നല്‍കിയത്. 48 വർഷമായി നടക്കുന്ന സ്കൂളില്‍ സ്കൂൾ ഡിസിപ്ലിന്റെ ഭാഗമായി തട്ടമിടാൻ അനുവദിക്കില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്.