LiveTV

Live

Kerala

പരപ്പനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കടലുണ്ടി സ്വദേശി സലാമിന്റെ മകൻ മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

പരപ്പനങ്ങാടി  ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി സലാമിന്റെ മകൻ മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഇന്നലെയാണ് കാണാതായത്.

വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ അധികൃതര്‍ സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ നേരത്തെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നേവിയുടെ വിമാനമെത്തി തെരച്ചിൽ ഊർജിതമാക്കിയതോടെ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കടലാക്രമണം രൂക്ഷമായ വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് റോഡ് തകർന്നു. താനൂർ, പൊന്നാനി ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്.