LiveTV

Live

Kerala

ചെല്ലാനത്ത് കടൽ കരയിലേക്ക് ഇരച്ചുകയറുന്നു

ജിയോട്യൂബ് സാങ്കേതികവിദ്യയിലുള്ള കടൽഭിത്തി നിർമ്മാണം പാളിയതോടെ പല പ്രദേശത്തും കടൽ കരയിലേക്ക് ഇരച്ചുകയറുകയാണ്

ചെല്ലാനത്ത് കടൽ കരയിലേക്ക് ഇരച്ചുകയറുന്നു

കാലവർഷമെത്തിയതോടെ രൂക്ഷമായ കടലാക്രമണത്തിന് ഇരയാവുകയാണ് എറണാകുളം ചെല്ലാനം നിവാസികൾ. ജിയോട്യൂബ് സാങ്കേതികവിദ്യയിലുള്ള കടൽഭിത്തി നിർമ്മാണം പാളിയതോടെ പല പ്രദേശത്തും കടൽ കരയിലേക്ക് ഇരച്ചുകയറുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് കടലാക്രമണത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇത്തവണ മഴക്കൊപ്പം തന്നെ കടലാക്രമണവും രൂക്ഷമായി. സംരക്ഷണഭിത്തി കടന്ന് മതിലുകൾ തകർത്ത് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറി. പ്രദേശത്ത് ഓരോ വർഷവും നിരവധി വീടുകൾ തകരുന്നതിന് ശാശ്വത പരിഹാരം എന്ന നിലയിൽ പണി ആരംഭിച്ച ജിയോട്യൂബ് നിർമാണം വലിയ ദുരന്തമായി മാറി.

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ എത്തിയ കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഈ പ്രദേശത്താണ് ഇത്തവണ കടലാക്രമണം കൂടുതൽ ദുരന്തം വിതക്കുന്നത്. ജിയോ ബാഗുകളിൽ നാട്ടുകാർ മണൽ നിറച്ചാണ് വീടുകൾ സംരക്ഷിക്കാൻ ശ്രമം നടക്കുന്നത്. തീരദേശ വാസികളോടുള്ള അധികൃതരുടെ അവഗണനക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.