LiveTV

Live

Kerala

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി 

അടുത്ത വർഷത്തോടെ പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. അടുത്ത വർഷത്തോടെ പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച വികസനങ്ങളും, നിവിലുള്ള പദ്ധതികളും ഉയര്‍ത്തിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ജീര്‍ണതകളെ മാറ്റി നിര്‍ത്തിയാണ് ഇടതു സര്‍ക്കാര്‍ വികസനവുമായി മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 മെയ്മാസം 24ാം തിയ്യതി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നിര്‍വ്വഹണ പുരോഗതിയാണ് 176 പേജുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലുള്ളത്. മൂന്നു വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തു എന്നത് പൂര്‍ണമായും രേഖപ്പെടുത്തുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു.