LiveTV

Live

Kerala

ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിക്കാന്‍ എത്രസമയം വേണ്ടി വരുമെന്ന് കോടതി

തടയണയുടെ ഉടമ ഉത്തരവ് പാലിച്ചില്ലെങ്കില്‍ തടയണ സര്‍ക്കാര്‍ പൊളിക്കണം. ഇനിയൊരു ദുരന്തം വരാനിടയാകരുതെന്നും കോടതി

ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിക്കാന്‍ എത്രസമയം വേണ്ടി വരുമെന്ന് കോടതി

മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ചുമാറ്റാന്‍ എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തടയണ പൊളിച്ചുമാറ്റണമെന്ന മുന്‍ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു.

തടയണയുടെ ഉടമ ഉത്തരവ് പാലിച്ചില്ലെങ്കില്‍ തടയണ സര്‍ക്കാര്‍ പൊളിക്കണം. ഇനിയൊരു ദുരന്തം വരാനിടയാകരുതെന്നും കോടതി. അതേസമയം തടയണ പൊളിച്ചു മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തടയണ ഭാഗികമായി മാത്രമേ പൊളിച്ചു മാറ്റിയിട്ടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു.