LiveTV

Live

Kerala

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇടതുമുന്നണി

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ മുന്നണിയിലെ പ്രധാനപാര്‍ട്ടികളായ സി.പി.എമ്മും, സി.പി.ഐയും ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇടതുമുന്നണി

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം. ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ പറയാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ മുന്നണിയിലെ പ്രധാനപാര്‍ട്ടികളായ സി.പി.എമ്മും, സി.പി.ഐയും ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. മോദി വിരുദ്ധ വികാരവും, ശബരിമലയും സംസ്ഥാനത്ത് യു.ഡി.എഫിന് അനൂകൂലമായെന്നാണ് ഇരു പാര്‍ട്ടികളുടേയും വിലയിരുത്തല്‍. പരാജയത്തിന് ശേഷമുള്ള ആദ്യ മുന്നണി യോഗത്തിലും സമാനമായി അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരാനാണ് സാധ്യത.

ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് സി.പി.ഐയും എല്‍.ജെ.ഡിയും, കേരള കോണ്‍ഗ്രസില്‍ ബാലകൃഷ്ണപിള്ള വിഭാഗവും യോഗത്തില്‍ അഭിപ്രായപ്പെട്ടേക്കും. എന്നാല്‍ സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് മാറ്റണമെന്നാവശ്യം യോഗത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മുന്നണി യോഗം വിശദമായി തന്നെ വിലയിരുത്തും.

നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച് പിടിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്താനുള്ള തീരുമാനങ്ങള്‍ യോഗത്തിലുണ്ടായേക്കും. ഇതിനായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.