LiveTV

Live

Kerala

ലോ അക്കാദമിയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘര്‍ഷം

ആക്രമണത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ വിഘ്നേഷിന് ഗുരുതര പരിക്കേറ്റു.

ലോ അക്കാദമിയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘര്‍ഷം

തിരുവനന്തപുരം ലോ അക്കാദമിയില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം. ആക്രമണത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ വിഘ്നേഷിന് ഗുരുതര പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രാവിലെയാണ് തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ കെ.എസ്.യു - എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകനും ഒന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയും പാറശ്ശാല സ്വദേശിയുമായ വിഘ്നേഷിന് സംഭവത്തില്‍ തലയ്ക്ക് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അക്രമിക്കുകയായിരുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പേരൂര്‍കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഹരിയുള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.