LiveTV

Live

Kerala

കോവളത്തെ അനധികൃത റിസോർട്ട് പൊളിക്കാനെത്തിയ നഗരസഭാ ജീവനക്കാരെ തടഞ്ഞു

സുരക്ഷ നല്‍കാന്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

കോവളത്തെ അനധികൃത റിസോർട്ട് പൊളിക്കാനെത്തിയ നഗരസഭാ ജീവനക്കാരെ തടഞ്ഞു

കോവളത്തെ അനധികൃത റിസോർട്ട് പൊളിക്കാനായില്ല. റിസോര്‍ട്ട് ഉടമയും ജീവനക്കാരും പൊളിക്കാനെത്തിയ നഗരസഭ ജീവനക്കാരെ തടഞ്ഞു. സുരക്ഷ നല്‍കാന്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

തീരദേശ പരിപാലന നിയമവും കെട്ടിട നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് കോവളം ബീച്ചിൽ പ്രവർത്തിക്കുന്ന 166 കെട്ടിടങ്ങൾക്കാണ് നഗരസഭ നോട്ടീസ് നൽകിയത്. 14 എണ്ണം പൊളിച്ചുനീക്കാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ റവന്യു ഉദ്യോഗസ്ഥർ പപ്പുകുട്ടി റിസോർട്ടിലെത്തിയത്. റിസോർട്ട് ഉടമയും ജീവനക്കാരും തടഞ്ഞത് തർക്കത്തിനിടയാക്കി. ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ പോലീസിനുമായില്ല. തുടർന്ന് പൊളിച്ചു മാറ്റുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങി

പപ്പുകുട്ടി റിസോർട്ടിലെ 9 കെട്ടിടങ്ങളിൽ 3 എണ്ണമാണ്‌ അധികൃതമെന്ന് കണ്ടെത്തിയത്‌. മുമ്പ് 2014ലും 15ലും 17ലും നഗരസഭ നോട്ടീസ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.