LiveTV

Live

Kerala

കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം

പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഷോപ്പി എന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ ഉയര്‍ന്നത്

കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം

കൊല്ലം കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്‌സും സമീപത്ത് പ്രവർത്തിച്ചിരുന്ന ഫാന്‍സി ഷോപ്പും പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഷോപ്പി എന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ ഉയര്‍ന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ കിടപ്പുരോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. ആശുപത്രിയിലേക്ക് തീ പടരാതെ കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

കൊല്ലം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, കായംകുളം എന്നി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മൂന്നു മണിക്കൂറു കൊണ്ടാണ് തീ അണച്ചത്. അറുപത് മീറ്ററോളം വിസ്താരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്‌ളസിലെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. ഫൊറന്‍സിക് പരിശോധന അടക്കം നടത്തിയെങ്കിലെ അപകടകാരണം വ്യക്തമാകൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.