LiveTV

Live

Kerala

സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം

ശബരിമല വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.

സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം

സി.പി.എം പത്തനംതിട്ട കോന്നി ഏരിയ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം. ശബരിമല വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. ശബരിമലയിൽ രണ്ട് സ്ത്രീകളെ കയറ്റിയതും ആ വിവരം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചതും എതിർപ്പിന് കാരണമായെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

പരമ്പരാഗത വോട്ടുകൾ സി.പി.എമ്മിൽ നിന്ന് അകന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ അഞ്ഞൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു കോന്നിയിൽ ഉണ്ടായത്. ഈ സാഹചര്യം തുടർന്നാൽ കോന്നി ഉപതെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.

കോന്നി ഏരിയാ കമ്മിറ്റിയുടെ കീഴിൽ 11 ലോക്കൽ കമ്മിറ്റികളാണുള്ളത്. പ്രമാടം ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ ആദ്യം വിമർശിച്ചത്. തുടർന്ന് കലഞ്ഞൂർ, കൂടൽ, ഇളമണ്ണൂർ, കുന്നിട, വള്ളിക്കോട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള ജില്ലാ സെക്രട്ടറി ഉദയഭാനു എന്നിവർ കമ്മിറ്റിയിൽ റിപ്പോർട്ടിംഗിനായും എത്തിയിരുന്നു.