LiveTV

Live

Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തു

നഴ്സിങ് സംഘടനയായ യു.എൻ.ഐയുടെ സാമ്പത്തിക ക്രമക്കേടിൽ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കും.

ജാസ്മിന്‍ ഷാ അടക്കം യു.എന്‍.എയുടെ നാല് ഭാരവാഹികളെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പും വ്യാജരേഖ ചമക്കലുമാണ് കുറ്റങ്ങള്‍. ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് അഡ്മിനിസ്ട്രേറ്റീവ് ഡി.വൈ.എസ്.പി സാനി ഹാനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തെ നാളെ രൂപീകരിക്കും.

യു.എൻ.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡൻറ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടി രൂപയെത്തിയെന്നും ഈ തുക ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി. കോടികളുടെ ക്രമക്കേടായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേകുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശുപാർശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചർ എന്നിവ ഫൊറൻസിക് പരിശോധനക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.

ഡി.ജി.പിക്ക് നൽകിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂർ ക്രൈം ബ്രാ‌ഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യ റിപ്പോർ‍ട്ട്. എന്നാൽ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാർ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാർശ ഡി.ജി.പിക്ക് നൽകിയത്.