LiveTV

Live

Kerala

ആക്രമണത്തിന് പിന്നില്‍ ഷംസീറെന്ന് സി.ഒ.ടി നസീര്‍

മുഖ്യമന്ത്രിയുടെ പ്രതികരണം എന്തുകൊണ്ടെന്നറിയില്ലെന്നും സി.ഒ.ടി നസീര്‍ മീഡിയവണ്ണിനോട്...

ആക്രമണത്തിന് പിന്നില്‍ ഷംസീറെന്ന് സി.ഒ.ടി നസീര്‍

വധശ്രമകേസില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സി.ഒ.ടി നസീര്‍ തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി.ഐക്ക് മുന്നില്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ആ വഴിക്ക് പൊലീസ് അന്വേഷണം നടത്തിയില്ലന്നും സി.ഒ.ടി നസീര്‍ മീഡിയവണ്ണിനോട് പറഞ്ഞു.

എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ സി.ഒ.ടി നസീര്‍ മൊഴി നല്‍കിയിട്ടില്ലന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, ഈ പ്രസ്താവന ശരിയല്ലന്ന് സി.ഒ.ടി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ വിശ്വംഭരന്‍ മുന്‍പാകെ ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല.

താന്‍ നല്‍കിയ മൊഴി വായിച്ച് കേള്‍പ്പിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏതെ

അതിനിടെ, സി.ഒ.ടി വധശ്രമകേസില്‍ രണ്ടു പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. ശ്രീജില്‍, റോഷന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തലശ്ശേരി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.