LiveTV

Live

Kerala

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം 

അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം 

സി.പി.എം വിമതന്‍ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. എന്നാല്‍ നസീറിന്റെ മൊഴിയില്‍ ഷംസീറിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നസീറിനോട് സി.പി.എമ്മിന് പകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.

തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ തന്നെ ഭീഷണി പെടുത്തിയെന്ന് സി.ഒ.ടി നസീര്‍ മൊഴി നല്‍കിയതായി അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു. ഇക്കാര്യം മൊഴിയില്‍ രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഷംസീറിനെ രക്ഷിക്കാനാണോ ശ്രമമെന്ന് പ്രതിപക്ഷം ചോദിച്ചു.

പേരില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര തലശേരി ഭാഗങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സഭയിലുണ്ടായിരുന്നിട്ടും എ.എന്‍ ഷംസീര്‍ എം.എല്‍.എ സഭയില്‍ പ്രതികരിച്ചില്ല.