LiveTV

Live

Kerala

പിരിച്ചെടുത്ത തുക നല്‍കുന്നില്ല; ‘ബാങ്ക് ഓഫ് ഇന്ത്യ’ക്കെതിരെ പരാതിയുമായി ഫിറോസ് കുന്നംപറമ്പില്‍

കുട്ടികൾക്കായി സുമനുസ്സുകളിൽ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ‌ പിരിച്ചു കിട്ടിയത് ഒരു കോടി പതിനേഴ് ലക്ഷം രൂപയായിരുന്നു

പിരിച്ചെടുത്ത തുക നല്‍കുന്നില്ല; ‘ബാങ്ക് ഓഫ് ഇന്ത്യ’ക്കെതിരെ പരാതിയുമായി ഫിറോസ് കുന്നംപറമ്പില്‍

അപകടത്തിൽ പെട്ട കുട്ടികളുടെ ചികിത്സക്കായി പിരിച്ചെടുത്ത തുക നൽകാൻ ബാങ്ക് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ആലത്തൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ മൂന്ന് സഹോദരങ്ങൾക്കായി പിരിച്ചെടുത്ത തുകയാണ് ഒറ്റപ്പാലത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ തടഞ്ഞ് വച്ചിരിക്കുന്നതെന്നാണ് പരാതി.

കുട്ടികൾക്കായി സുമനുസ്സുകളിൽ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ‌ പിരിച്ചു കിട്ടിയത് ഒരു കോടി പതിനേഴ് ലക്ഷം രൂപയായിരുന്നു. എന്നാൽ ചികിത്സയുടെ തുടക്കത്തിൽ ആവശ്യമായ പത്ത് ലക്ഷം രൂപ നൽകാൻ മാത്രമാണ് ബാങ്ക് തയ്യാറായതെന്നാണ് ഫിറോസ് പറയുന്നത്.

കുട്ടികളുടെ ചികിത്സക്കുള്ള ചെലവ് കഴിച്ച് തുക മറ്റ് രോഗികൾക്കായി നൽകാൻ തീരുമാനിച്ചെങ്കിലും ബാങ്കിന്റെ നടപടി മൂലം പണം ലഭിക്കുന്നില്ല. ചെക്ക് നൽകാനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി തരാനോ ബാങ്ക് ഇതുവരെയും തയ്യാറായിട്ടില്ല. ഈ ചൂഷണത്തിനെതിരെ എല്ലാവരും രംഗത്ത് വരണമെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.