LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം; മൊഴിപകര്‍പ്പ് മീഡിയവണിന്

കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്.

പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം; മൊഴിപകര്‍പ്പ് മീഡിയവണിന്

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാക്ഷി മൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതിന്‍റെ ഭാഗമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കളും, ബന്ധുക്കളും കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെന്ന് ആരോപിക്കുന്നവരെ കുറ്റപത്രത്തില്‍ സാക്ഷികളായി അവതരിപ്പിച്ചെന്നും ഇവരുടെ മൊഴികള്‍ പ്രതികളെ രക്ഷപ്പെടുത്തുന്ന നിലയിലാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.

കുറ്റപത്രത്തില്‍ ആകെ 229 സാക്ഷികളാണുള്ളത്. ഇതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കൂടുതലും സി.പി.എം അനുഭാവികളാണെന്നും, കേസിന്‍റെ ആദ്യഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ കോൺഗ്രസ് നേതൃത്വവും ആരോപിക്കുന്നു.

കേസില്‍ ക്രൈംബ്രാഞ്ച്, സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോൺഗ്രസ്. എന്നാല്‍‍ ഇപ്പോള്‍ സാക്ഷികളായി സി.പി.എം അനുഭാവികളെ ഉള്‍പ്പെടുത്തിയത് കേസില്‍ ചോദ്യം ചെയ്തവരെ സാക്ഷി മൊഴികളില്‍ ഉള്‍പ്പെടുത്തുന്ന സ്വാഭാവിക നടപടിയാണെന്നതാണ് നിയമ വിദഗ്ധരടക്കമുള്ളവരുടെ പ്രതികരണം.