LiveTV

Live

Kerala

പാലക്കാട് അപകടം: ആധുനിക സംവിധാനങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു

വലിയ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഫയര്‍ഫോഴ്സിനും പൊലീസിനും കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

പാലക്കാട് അപകടം: ആധുനിക സംവിധാനങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു

ഏറെ സമയമെടുത്താണ് പാലക്കാട് തണ്ണിശ്ശേരിയില്‍ അപകടത്തില്‍പെട്ടവരെ പുറത്തെടുക്കാനായത്. ആധുനിക സംവിധാനങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. പരിക്കേറ്റ് കിടന്നവരില്‍ പലരേയും ഏറെ പണിപ്പെട്ട് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആംബുലന്‍സും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പലരും രണ്ട് വാഹനങ്ങള്‍ക്കിടയില്‍ അകപ്പെട്ട് ഏറെ നേരം കഴിയേണ്ടിവന്നു. രണ്ട് വാഹനങ്ങള്‍ നീക്കാന്‍പോലും കഴിഞ്ഞില്ല. പരിക്കേറ്റ് കിടക്കുന്നവരെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

ക്രെയിന്‍ പോലും വരാന്‍ മണിക്കൂറുകളെടുത്തു. വലിയ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഫയര്‍ഫോഴ്സിനും പൊലീസിനും കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ആധുനിക സൌകര്യങ്ങളില്ലാത്തത് പലപ്പോഴും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.