LiveTV

Live

Kerala

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം; സൈബര്‍ ഡോമും ഇന്റര്‍പോളും സഹകരിക്കും

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിന് കേരള പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിനെ ഇന്റര്‍പോള്‍ അഭിനന്ദിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം; സൈബര്‍ ഡോമും ഇന്റര്‍പോളും സഹകരിക്കും

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ കേരള സൈബര്‍ ഡോമും, രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ സൈബര്‍ഡോം ആസ്ഥാനത്ത് എത്തിയതായിരുന്നു ഇന്റര്‍പോള്‍ സംഘം.

ഓസ്‌ട്രേലിയയിലെ ക്യൂണ്‍സ് ലാന്റ് പോലീസ് സര്‍വ്വീസിലെ സീനിയര്‍ ഡിറ്റക്ടീവ് ജോണ്‍ റോസും, ഐ.സി.എം.ഇ.സി ലാ എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും ആണ് സൈബര്‍ ഡോം സന്ദര്‍ശിച്ചത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിന് കേരള പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിനെ ഇന്റര്‍പോള്‍ അഭിനന്ദിച്ചു.

അന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ ഡോമിന് കൈമാറും. ഇത് കൂടാതെ കേരള പൊലീസിന് ഇന്റര്‍ പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍ പോളിലെ സൈബര്‍ വിദഗ്ധരുടെ സഹായവും ഇന്റര്‍പോള്‍ സംഘം ഉറപ്പ് നല്‍കി.