LiveTV

Live

Kerala

എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം

സൈബര്‍ ആക്രണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ്

എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം

എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ആന്റണിക്കെതിരായ സൈബര്‍ ആക്രണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

സംഖ്യങ്ങളുണ്ടാക്കാത്തതില്‍ ആന്റണിയെ പഴിക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദര്‍ശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളിവാരിയെറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.