LiveTV

Live

Kerala

സാമ്പത്തിക ക്രമക്കേട്; യു.എന്‍.എ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കും

മൂന്ന് കോടിയുടെ അഴിമതി നടന്നെന്ന പരാതിയിലാണ് നടപടി

സാമ്പത്തിക ക്രമക്കേട്; യു.എന്‍.എ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കും

നഴ്‌സിംഗ് സംഘടനയായ യു.എന്‍.എയുടെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. മൂന്ന് കോടിയുടെ അഴിമതി നടന്നെന്ന പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.

യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി.

കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ഡി.ജി.പിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ െ്രെകം ബ്രാഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈംബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി.

കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന കാണിച്ചത് തൃശൂര്‍ കമ്മീഷണര്‍ക്ക് യു.എന്‍.എ ഭാരവാഹികള്‍ പരാതിയും നല്‍കിയിരുന്നു.