LiveTV

Live

Kerala

നിപ; പൂനെ വൈറോളജി വിഭാഗം തൊടുപുഴയിലെത്തി വവ്വാലുകളുടെ സ്രവം ശേഖരിച്ചു തുടങ്ങി

നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ചിരുന്ന കോളേജിന് സമീപത്തു നിന്നും തൊടുപുഴ, മുട്ടം പ്രദേശങ്ങളില്‍ നിന്നുമാണ് ശേഖരിച്ചു തുടങ്ങിയത്. 

നിപ; പൂനെ വൈറോളജി വിഭാഗം തൊടുപുഴയിലെത്തി വവ്വാലുകളുടെ സ്രവം ശേഖരിച്ചു തുടങ്ങി

നിപ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി വിഭാഗം ഇടുക്കി തൊടുപുഴയിലെത്തി വവ്വാലുകളുടെ സ്രവം ശേഖരിച്ചു തുടങ്ങി. നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ചിരുന്ന കോളേജിന് സമീപത്തു നിന്നും തൊടുപുഴ, മുട്ടം പ്രദേശങ്ങളില്‍ നിന്നുമാണ് ശേഖരിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതാദ്യമായാണ് പൂനെയില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.

നിപ ഭീതി അകലുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാലാണ് ജാഗ്രത തുടരുന്നത്. നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ച കോളജിന് സമീപത്ത് നിന്നാണ് വവ്വാലുകളുടെ സ്രവം ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധ സംഘവുമാണ് വവ്വാലുകളുടെ ശ്രവം ശേഖരിച്ചുവരുന്നത്. പത്ത് ദിവസം സംഘം ഇടുക്കി കേന്ദ്രീകരിച്ചും പീന്നീട് പറവൂരിലും ശ്രവം ശേഖരിക്കും. നൂറിലധികം വവ്വാലുകളെ പിടികൂടിയാകും ശ്രവം ശേഖരിക്കുക. പിന്നീട് പൂനെയിലെ വൈറോളി ലാബില്‍ അവ അയച്ച് നിപ വൈറസ് ഉണ്ടോ,ഇല്ലയോ എന്ന് സ്ഥിരീകരിക്കും.