LiveTV

Live

Kerala

ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

അപകടം നടക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയും 30 പവനിലധികം സ്വര്‍ണവും ബാലഭാസ്കറിന്റെ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചത്

 ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്വര്‍ണം ലക്ഷ്മിയുടേതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

അപകടം നടക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയും 30 പവനിലധികം സ്വര്‍ണവും ബാലഭാസ്കറിന്റെ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചത്. അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. പണവും സ്വര്‍ണവും ഇത്രയധികം കരുതിയിരുന്നത് എന്തിന് വേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും. നിലവില്‍ പ്രകാശന്‍ തമ്പി നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതല്‍ പേരില്‍ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും. കേസിലെ പ്രധാന സാക്ഷി അര്‍ജ്ജുനോട് ഉടന്‍ നാട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെയാണെന്ന് തെളിഞ്ഞു. ഇയാള്‍ എന്തിന് മൊഴി മാറ്റിപ്പറഞ്ഞുവെന്ന് അന്വേഷണം നടക്കും . സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന് നേരിട്ട് ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയരുത്തുന്നത് .അര്‍‌ജ്ജുന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസില്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.