LiveTV

Live

Kerala

നാഗ്‍പൂരില്‍ നിന്ന് കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുത്; കേരളത്തിന് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തിന് മോദി നല്‍കില്ല. നാഗ്‍പൂരില്‍ നിന്നും കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നാഗ്‍പൂരില്‍ നിന്ന് കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുത്; കേരളത്തിന് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ 

കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തിന് മോദി നല്‍കില്ല. നാഗ്‍പൂരില്‍ നിന്നും കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മൂന്നാം ദിവസത്തെ റോഡ് ഷോയുടെ ആദ്യ സ്വീകരണ കേന്ദ്രമായ ഈങ്ങാപ്പുഴയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനം. കേരളത്തെ വരാണസി പോലെ കാണുമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ രാഹുല്‍ തള്ളി. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടതുപക്ഷ എം.എല്‍.എമാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈങ്ങാപ്പുഴയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മുക്കത്ത് സമാപിച്ചു. വഴിയിലുടനീളം വലിയ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി.