LiveTV

Live

Kerala

പാലക്കാട് വാഹനാപകടം: മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും

പുലര്‍ച്ചെ നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരമറിഞ്ഞാണ് സഹോദരങ്ങളായ നാസറും സുബൈറും ബഷീറും ആശുപത്രിയിലേക്ക് തിരിച്ചത്.

പാലക്കാട് വാഹനാപകടം: മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും

പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനപകടത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് പട്ടാമ്പി വാടാനംകുറുശ്ശി ഗ്രാമം. ഒരേ കുടുംബത്തിലെ നാലു പേരെയാണ് ദുരന്തം കവര്‍ന്നെടുത്തത്. അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

പുലര്‍ച്ചെ നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരമറിഞ്ഞാണ് സഹോദരങ്ങളായ നാസറും സുബൈറും ബഷീറും ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട്, തുടര്‍ ചികിത്സകള്‍ക്കായി കുട്ടികളെ പാലക്കാട്ടെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴിയാണ് അപകടം. നാടിനെ നടുക്കിയ ദുരന്തം ഒരു കുടുംബത്തിലെ നാല് പേരെയാണ് കവര്‍ന്നെടുത്തത്.

വാടാനംകുറുശ്ശി വെളുത്തേരി വീട്ടില്‍ സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ മകന്‍ ഉമറുല്‍ ഫാറൂഖ് എന്നിവരുമാണ് മരിച്ചത്. ഇതേ കുടുംബത്തിലെ ഷാഫി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരേ ദിനം ഗ്രാമത്തിലെ നാലു പേര്‍ മരിച്ച ഞെട്ടലിലാണ് നാട്ടുകാരും. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.