LiveTV

Live

Kerala

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് മരണം

നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട നാലു പട്ടാമ്പി സ്വദേശികളും നാലു നെന്മാറ സ്വദേശികളുമാണ് മരിച്ചത്.

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് മരണം

പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ആബുലന്‍സും - ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട നാലു പട്ടാമ്പി സ്വദേശികളും നാലു നെന്മാറ സ്വദേശികളുമാണ് മരിച്ചത്.

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് മരണം

ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പാലക്കാടിനും കൊടുവായൂരിനും ഇടയിലുള്ള തണ്ണിശ്ശേരിയില്‍ വെച്ച് നെന്മാറയില്‍ നിന്ന് വന്ന ആംബുലന്‍സും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിമുട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ എട്ടു പേരും മരിച്ചു.

പട്ടാമ്പിക്കടുത്ത വാടാനംകുറുശ്ശി സ്വദേശികളായ സുബൈര്‍, ഫഹാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖ്, നെന്മാറ സ്വദേശികളായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, വൈശാഖ്, നിഖില്‍, ശിവന്‍ എന്നിവരാണ് മരിച്ചത്. ഷൊര്‍ണൂര്‍ സ്വദേശി ഷാഫിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാര യാത്രയ്ക്കിടെ കാര്‍ മറിഞ്ഞ് അപകടത്തില്‍ പെട്ടവരും വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രോഗിയും സഹായിയും മരിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും, ക്ലീനറും ചികിത്സയിലാണ്. ഏറെ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.