LiveTV

Live

Kerala

കോള്‍ ഓട്ടോ; വരുന്നു ഓണ്‍ലൈന്‍ ഓട്ടോകള്‍ 

സംസ്ഥാനത്തെ നിരത്തുകളില്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈന്‍ ഓട്ടോറിക്ഷകളും സജീവമാകും.

കോള്‍ ഓട്ടോ; വരുന്നു ഓണ്‍ലൈന്‍ ഓട്ടോകള്‍ 

ഊബര്‍, ഒല ടാക്സി സര്‍വീസുകള്‍ പോലെ ഓണ്‍ലൈന്‍ ഓട്ടോറിക്ഷകളും വന്നിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. അതും ഇനി യാഥാര്‍ഥ്യമാവുകയാണ്. സംസ്ഥാനത്തെ നിരത്തുകളില്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈന്‍ ഓട്ടോറിക്ഷകളും സജീവമാകും.

ഓണ്‍ലൈന്‍ ടാക്സികള്‍ പോലെ തന്നെയാണ് ഓണ്‍ലൈന്‍ ഓട്ടോ സര്‍വീസും. കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ യാത്രക്കാരന് ഏറ്റവും അടുത്തുള്ള ഓട്ടോ നിമിഷങ്ങള്‍ക്കകം ബുക്ക് ചെയ്യാം. പോകേണ്ട സ്ഥലവും യാത്രാക്കൂലിയും ദൂരവുമെല്ലാം ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും സാധിക്കും. കോള്‍ ഓട്ടോ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ലോഗോ കോഴിക്കോട് നടന്ന ചടങ്ങില്‍ സിനിമാ താരം ടൊവിനോ തോമസ് പ്രകാശനം ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ പൊലീസിനേയും ബന്ധുക്കളേയും വിവരമറിയിക്കാന്‍ എമര്‍ജന്‍സി അലര്‍ട്ട് സംവിധാനവുമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണ്‍ലൈന്‍ ഓട്ടോകളുടെ സേവനം ലഭ്യമാകും.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് പ്രത്യേകം പണച്ചെലവില്ല. ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോഡ്രൈവര്‍മാരില്‍ നിന്നും പ്രതിവര്‍ഷം 840 രൂപ ഈടാക്കും. ഇവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.