LiveTV

Live

Kerala

കാണാതായ അധ്യാപകന്‍ തിരിച്ചുവന്നതായി സഹോദരന്‍

പുത്തനത്താണിയില്‍ നിന്നും ലുഖ്മാനെ കാണാതായതെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നെന്നും സഹോദരന്‍ മുര്‍ഷിദ് പറഞ്ഞു

കാണാതായ അധ്യാപകന്‍ തിരിച്ചുവന്നതായി സഹോദരന്‍

കാണാതായ മലപ്പുറം പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന്‍ (34) തിരിച്ചുവന്നതായി സഹോദരന്‍. ഇന്നലെ (8/6/19) മുതലാണ് പുത്തനത്താണിയില്‍ നിന്നും ലുഖ്മാനെ കാണാതായതെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നെന്നും സഹോദരന്‍ മുര്‍ഷിദ് ഫേസ്‍ബുക്കിലൂടെ പറഞ്ഞിരുന്നു.

Alhamdulillah സഹോദരൻ ലുഖ്മാൻ ഫോണിൽ ലഭ്യമായിട്ടുണ്ട്, ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും

Posted by Murshid Tp on Sunday, June 9, 2019

സഹോദരന്‍ മുര്‍ശിദിന്റെ പോസ്റ്റ്

ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരൻ ലുക്മാനെ കുറിച്ച് ഇതുവരെ വിവരം ഇല്ല, മൊബൈൽ ഓഫ് ആണ്, അറിയിക്കാതെ പുറത്ത് പോകുന്ന ആൾ അല്ല. എവിടെ ആണെന്നോ എന്താണെന്നോ വിവരം ഇല്ല.
കല്പറ്റ ഗവണ്മെന്റ് കോളജിൽ ഗെസ്റ്റ് ലക്ചറർ ആണ്, പുത്തനത്താണി ഗൈഡ് കോളജിലും വർക് ചെയ്യുന്നുണ്ട്. എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെ ഉള്ള നമ്പർ, കല്പകഞ്ചേരി പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടുക..

മാക്സിമം ഷെയര് ചെയ്യുക...

ലുഖ്മാൻ ടി പി
താഴത്തെ പീടിയാക്കൽ ഹൗസ്
വളവന്നൂർ പി ഒ
മലപ്പുറം -676551
കേരള

ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരൻ ലുക്മാൻ നെ കുറിച്ച് ഇതുവരെ വിവരം...

Posted by Murshid Tp on Saturday, June 8, 2019