LiveTV

Live

Kerala

ദുബൈ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന്​ നാട്ടിൽ സംസ്കരിക്കും

ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ്​ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്​. ഒരാളുടെ മൃതദേഹം ദുബൈയില്‍ തന്നെ സംസ്കരിക്കും.

 ദുബൈ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന്​ നാട്ടിൽ സംസ്കരിക്കും

ദുബൈയില്‍ ബസപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ ഇന്ന്​ നാട്ടിൽ സംസ്കരിക്കും. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ്​ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്​. ഒരാളുടെ മൃതദേഹം ദുബൈയില്‍ തന്നെ സംസ്കരിക്കും.

അപകടത്തില്‍ മരിച്ച മലയാളികളില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയും വെളുപ്പിനുമായി കോഴിക്കോട്​ വിമാനത്താവളത്തിലെത്തി. ബന്​ധുക്കളും നാട്ടുകാരും ചേർന്നാണ്​ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്​. തലശ്ശേരി സ്വദേശികളായ ഉമര്‍, നബില്‍ ഉമര്‍, തൃശൂര്‍ സ്വദേശി കിരണ്‍, കണ്ണൂര്‍ സ്വദേശി രാജന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട്ട്​ എത്തിച്ചത്​. തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍, കോട്ടയം സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തും എത്തിച്ചു. തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്നലെ തന്നെ നാട്ടിൽ സംസ്കരിച്ചു. ഇന്ത്യാക്കാരിയും മോഡലുമായ റോഷ്നി മുല്‍ചന്ദനായിയുടെ മൃതദേഹം ദുബൈയില്‍ സംസ്കരിക്കും.