LiveTV

Live

Kerala

ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍

ഭാര്യ ലക്ഷ്മി ഇരുന്നിരുന്നത് മുന്‍ ഭാഗത്ത് ഇടതുവശത്താണെന്നും രക്ഷാ പ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ വിജയന്‍...

ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍

അപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ ഫോണ്‍ ഡി.ആര്‍.ഐയുടെ പക്കലുണ്ടെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ലക്ഷമിയുടെ അനുമതിയോടെയാണ് ഇത് പ്രകാശ് തമ്പി സൂക്ഷിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട ഇന്നോവയ്‌ക്കൊപ്പം ആറ്റിങ്ങല്‍ മുതല്‍ സ്വിഫ്റ്റ് കാര്‍ ഉണ്ടായിരുന്നതായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജി വെളിപ്പെടുത്തി. അന്വേഷണം വിലയിരുത്താന്‍ നാളെ ക്രൈംബ്രാഞ്ച് യോഗം ചേരും.

ബാലഭാസ്‌കറിന്റെ ഫോണ്‍ തന്റെ പക്കല്‍ നിന്നും ഡി.ആര്‍.ഐ പിടിച്ചെടുത്തെന്നാണ് പ്രകാശ് തമ്പി മൊഴി നല്‍കിയത്. ഇത് ശരിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ലക്ഷ്മിയുടെ അനുമതിയോടെയാണ് പ്രകാശ് തമ്പി ഫോണ്‍ സൂക്ഷിച്ചിരുന്നത്. മൊഴി മാറ്റിയതിന്റെ പേരില്‍ അര്‍ജുനും പ്രകാശ് തമ്പിയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായും ക്രൈംബ്രാഞ്ച് വ്യക്തതമാക്കി.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അര്‍ജുന്‍ പ്രകാശ് തമ്പിയെ സോഷ്യല്‍ മീഡിയയിലും ഇയാളുടെ കോളും ബ്‌ളോക്ക് ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ വിജയന്‍ വ്യക്തമാക്കി. ഇന്നോവയ്ക്ക് പിന്നാലെ ആറ്റിങ്ങല്‍ മുതല്‍ സ്വിഫ്റ്റ് കാര്‍ ഉണ്ടായിരുന്നതായി ഡ്രൈവര്‍ അജിയും പറഞ്ഞു.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ ക്രൈം ബ്രാഞ്ച് യോഗം ചേരുന്നുണ്ട്. ബാലഭാസ്‌കറിന്റെ ഫോണിനായി നാളെ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷയും സമര്‍പ്പിക്കും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ ക്രൈംബ്രാഞ്ച് യോഗം ചേരും.