LiveTV

Live

Kerala

യാത്രാനിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

സീസണുകളില്‍ വിമാനയാത്രാനിരക്ക് അനിയന്ത്രിതമായി കൂടുന്നുവെന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്രവ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.

യാത്രാനിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വിമാനയാത്രാനിരക്ക് അനിയന്ത്രിതമായി ഉയരുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. യാത്രനിരക്ക് നിയന്ത്രിക്കുന്നത് ചര്‍ച്ച ചെയ്യാനായി എയര്‍ലൈനുകളുടെ യോഗം വിളിക്കാമെന്ന് വ്യോമയാന സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ഒരു കമ്പനിക്കും തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സീസണുകളില്‍ വിമാനയാത്രാനിരക്ക് അനിയന്ത്രിതമായി കൂടുന്നുവെന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്രവ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യോമയാന നിരക്ക് സംബന്ധിച്ച വിഷയത്തില്‍ എയര്‍ലൈനുകളുടെ യോഗം വിളിച്ച് ചേര്‍ക്കാമെന്ന് കേന്ദ്ര വ്യോമയാനസെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പ് നല്‍കി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം യോഗം വിളിക്കാമെന്നും ഖരോള യോഗത്തില്‍ അറിയിച്ചു. അതേസമയം വിമാന ഏറ്റെടുക്കല്‍ വിഷയത്തില്‍ ആദാനി ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിന്റെ സഹായമില്ലാതെ ഒരു കമ്പനിക്കും തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൊളംബോ, കൊലാലംപൂര്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.