LiveTV

Live

Kerala

വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ്‌ സിങ് കരോളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

വർധിക്കുന്ന വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ്‌ സിങ് കരോളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

യാത്രാ കൂലി വിഷയത്തില്‍ വ്യോമയാന കമ്പനികളുടെ യോഗം വിളിക്കാമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നൽകി. പാർലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഉടൻ യോഗം വിളിക്കാമെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനവും യോഗത്തിനിടെ ചർച്ചയായി.