LiveTV

Live

Kerala

വാഹനം ഓടിച്ചത് താനെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു, മൊഴി മാറ്റിയതിനെ ചൊല്ലി വഴക്കുണ്ടായി: പ്രകാശന്‍ തമ്പിയുടെ മൊഴിയുടെ വിശദാംശങ്ങള്‍

ബാലഭാസ്കറിന്‍റെ ഫോണ്‍ സൂക്ഷിച്ചത് ലക്ഷ്മിയുടെ അനുമതിയോടെയാണെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിട്ടുണ്ട്

വാഹനം ഓടിച്ചത് താനെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു, മൊഴി മാറ്റിയതിനെ ചൊല്ലി വഴക്കുണ്ടായി: പ്രകാശന്‍ തമ്പിയുടെ മൊഴിയുടെ വിശദാംശങ്ങള്‍

ബാലഭാസ്കറിന്‍റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി വിലിയിരുത്താനാണ് യോഗം ചേരുന്നത്. ഇന്നലെ പ്രകാശന്‍ തമ്പി നല്‍കിയ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞുവെന്നും പിന്നീട് പൊലീസിനോട് ഇത് തിരുത്തിപ്പറഞ്ഞുവെന്നും പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ബാലഭാസ്കറിന്‍റെ ഫോണ്‍ സൂക്ഷിച്ചത് ലക്ഷ്മിയുടെ അനുമതിയോടെയാണെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ ഡി.ആര്‍.ഐയുടെ കസ്റ്റഡിയിലാണ്. തന്‍റെ ഫോണുകളും ലാപ് ടോപ്പുകളും കസ്റ്റഡിയിലെടുത്ത കൂട്ടത്തില്‍ ബാലഭാസ്കറിന്‍റെ ഫോണും ഉണ്ടെന്നാണ് പ്രകാശന്‍ തമ്പി നല്‍കിയ മൊഴി.

വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയതിനെ ചൊല്ലി വഴക്കുണ്ടായെന്നും പ്രകാശന്‍ തമ്പി പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്‍ ഫോണ്‍ കോളുകളും വാട്സ്ആപ്പിലും ഫേസ് ബുക്കിലും ബ്ലോക്ക് ചെയ്തെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കി.