LiveTV

Live

Kerala

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കാണണമെന്ന് വി.എസ് 

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് പറഞ്ഞു

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കാണണമെന്ന് വി.എസ് 

മത വര്‍ഗീയ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വി.എസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്.