LiveTV

Live

Kerala

ആവേശമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍; വിവിധ പാര്‍ട്ടി പ്രതിനിധികളേയും സംഘടനാ നേതാക്കളേയും കണ്ടു 

വിവിധ പാര്‍ട്ടി പ്രതിനിധികളേയും സംഘടനാ നേതാക്കളേയും കണ്ടാണ് വയനാട് എംപിയായ രാഹുല്‍ പര്യടനം തുടങ്ങിയത്.

ആവേശമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍; വിവിധ പാര്‍ട്ടി പ്രതിനിധികളേയും സംഘടനാ നേതാക്കളേയും കണ്ടു 

വിവിധ പാര്‍ട്ടി പ്രതിനിധികളേയും സംഘടനാ നേതാക്കളേയും കണ്ടാണ് വയനാട് എംപിയായ രാഹുല്‍ പര്യടനം തുടങ്ങിയത്. രാഹുലിന്റെ എംപി ഓഫീസ് വയനാട് കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ എം.എല്‍.എമാരും രാഹുലിനെ കാണാന്‍ എത്തിയിരുന്നു.

രാഹുൽ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിന്‌ മുന്നില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും തിരക്കായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾക്ക് മാത്രമേ ഗസ്റ്റ് ഹൗസില്‍ കടത്തിവിട്ടുള്ളൂ. ഇതിനിടയിൽ വെൽഫെയര്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാഹുലിനെ കണ്ടു.

ഇടതുപാര്‍ട്ടികളെ കൂടി യോജിപ്പിച്ച് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‌‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മതേതര സമൂഹത്തിന് ഊർജം പകരുന്ന തരത്തിൽ സർക്കാരിനെതിരെ പ്രവർത്തിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയാണ് രാഹുൽ ഗസ്റ്റ് ഹൗസില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് ഇറങ്ങിയത്. എം.പി ഓഫിസ് തുറന്നതിന് ശേഷം ഒരു മണിക്കൂറോളം രാഹുൽ അവിടെ ചിലവഴിച്ചു.

വിവിധ സംഘടനകളിൽ പെട്ട നേതാക്കൾ വിവിധ വിഷങ്ങൾ ഉന്നയിച്ചു രാഹുലിനെ കണ്ടിരുന്നു .എം.എല്‍.എമാരടക്കമുള്ള ജനപ്രധിനികളും മണ്ഡലത്തിലെ പ്രശ്നങ്ങള്‍ രാഹുലിനെ ധരിപ്പിച്ചു.