LiveTV

Live

Kerala

നിപ; ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

പനി കുറയുകയും നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്

നിപ; ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

നിപ വൈറസ് ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ നിലയില്‍ പുരോഗതി. പനി കുറയുകയും നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.

ഓരോ ദിവസവും പിന്നിടുമ്പോള്‍ രോഗിയുടെ ആരോഗ്യനിലയിലുണ്ടാകുന്ന മാറ്റം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. പനി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. നേരിയ തോതില്‍ പനി തുടരുന്നതാണ് ആശങ്ക ബാക്കി നിര്‍ത്തുന്നത്. നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. ഇന്നലെ മാതാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ആളുകളെ തിരിച്ചറിയാന്‍ കഴിയുന്നത് ആരോഗ്യനിലയിലെ പുരോഗതിയെയാണ് കാണിക്കുന്നത്. ക്ഷീണം കുറവുള്ളത് തുടര്‍ ചികിത്സക്കും സഹായകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബോഡി ബാലന്‍സ് പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. ആശുപത്രി അധികൃതരും മെഡിക്കല്‍ ബോര്‍ഡും യോഗം ചേര്‍ന്ന് തുടര്‍ ചികിത്സാരീതികള്‍ വിലയിരുത്തിയിരുന്നു.