LiveTV

Live

Kerala

നിപ; നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു.

നിപ; നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഒബ്സര്‍വേഷനിലേക്ക് മാറ്റിയ നാലു പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേരുടെ നിലയും തൃപ്തികരമാണ്.

നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരില്‍ 11 പേരില്‍ ആരോഗ്യനില മെച്ചപ്പെട്ട നാല് പേരെ ഒബ്സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഈ നാല് പേരെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഐസലോഷന്‍ വാര്‍ഡില്‍ കഴിയുന്ന 7 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായതും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പ്രതീക്ഷ നല്‍കുന്നുവെന്ന് മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

നിപ്പ ബാധയെത്തുടര്‍ന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടു. കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്. ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ പൂനെയിൽ നിന്നുള്ള ഫലം വരണം. രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ആകെ 327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 52 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്.