LiveTV

Live

Kerala

കര്‍ഷക ക്ഷേമനിധി ബില്ല് അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമമാകുമെന്ന് കൃഷിമന്ത്രി

ബില്ല് നിയമമാവുന്നതോടെ കര്‍ഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വര്‍ധിക്കും.

കര്‍ഷക ക്ഷേമനിധി ബില്ല് അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമമാകുമെന്ന് കൃഷിമന്ത്രി

കേരള കര്‍ഷക ക്ഷേമനിധി ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ക്ഷേമനിധി ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തിന് ശേഷം പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് നിയമമാകുന്നതോടെ കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ സിറ്റിങ്ങിന് ശേഷമാണ് കേരള കര്‍ഷ ക്ഷേമനിധി ബില്ല് സംബന്ധിച്ച സെലക്റ്റ് കമ്മറ്റിയുടെ സിറ്റിംഗ് പാലക്കാട് നടന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാക്കുമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ബില്ല് നിയമമാവുന്നതോടെ കര്‍ഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വര്‍ധിക്കും.

പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസ വിവാഹ ധനസഹായം എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിധി, വരുമാന പരിധി സംബന്ധിച്ച് കര്‍ഷകര്‍ അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് അവയെല്ലാം ഉള്‍കൊണ്ടു കൊണ്ടാവും സെലക്റ്റ് കമറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുക എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു, അടുത്ത മാസം സെലക്റ്റ് കമ്മറ്റി ഇടുക്കി വയനാട് ജില്ലകളില്‍ സിറ്റിംഗ് നടത്തും.