LiveTV

Live

Kerala

അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ ഓര്‍മ്മക്ക് ലൈബ്രറി

ഏഴുവയസുകരാന്‍ പഠിച്ചിരുന്ന കുമാരമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ ലൈബ്രറി ഒരുക്കിയത് പൊലീസ് അസോസിയേഷനാണ്.

അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ ഓര്‍മ്മക്ക് ലൈബ്രറി

ഇടുക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സ്മരണാര്‍ഥം സ്‌കൂള്‍ അങ്കണത്തില്‍ ഒരു ലൈബ്രറി ഒരുങ്ങി. ഏഴുവയസുകരാന്‍ പഠിച്ചിരുന്ന കുമാരമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ ലൈബ്രറി ഒരുക്കിയത് പൊലീസ് അസോസിയേഷനാണ്.

വിടരും മുമ്പെ കൊഴിഞ്ഞുപോയ... അല്ല... തല്ലിക്കൊഴിച്ച ആഴ് ഏഴ് വയസുകരന്‍ ഇനി ഈ പുസ്തക താളുകളിലൂടെ ഓര്‍മ്മിക്കപ്പെടും. നൂറ്റി രണ്ട് വയസ് പ്രായമുള്ള ഈ വിദ്യാലയത്തിന്റെ മുറ്റത്ത് ഓടിക്കളിക്കേണ്ട രണ്ടാം ക്ലാസുകാരനെപ്പറ്റി അധ്യാപകര്‍ക്കും നൂറു നാവാണ്. ഇടുക്കി ജില്ലയിലെ പൊലീസ് അസേസിയേഷനാണ് ഏഴു വയസുകാരന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു വായനശാല കൂട്ടുകാര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്.

250ല്‍ ഏറെ പുസ്തകങ്ങളാണ് നിയമപാലകര്‍ സമ്മാനിച്ചത്. സ്‌കൂളിന് ലൈബ്രറി ഉണ്ടെങ്കിലും ഏഴുവയസുകാരന്റെ സ്മരണാര്‍ഥം ഈ ലൈബ്രറി മറ്റൊന്നായി നിലനിര്‍ത്താനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സുമനസുകളുടെ സഹായത്തോടെ കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ച് ജില്ലയിലെ തന്നെ മികച്ച ഒരു ലൈബ്രറിയുണ്ടാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.