LiveTV

Live

Kerala

ആയുഷ്മാൻ ഭാരത് പദ്ധതി; കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്ന് ശൈലജ

ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ആയുഷ്മാൻ ഭാരത് പദ്ധതി; കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്ന് ശൈലജ

ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന്‌ ലഭിക്കുകയും ചെയ്തു.

കാര്യങ്ങൾ മനസിലാക്കുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്ന് കരുതുന്നുവെന്നും ശൈലജ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.