LiveTV

Live

Kerala

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ ഇന്നും പുരോഗതി രേഖപ്പെടുത്തി. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്.

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഭക്ഷണം നന്നായി കഴിക്കാന്‍ ആരംഭിച്ച യുവാവ് അമ്മയുമായി ഫോണില്‍ സംസാരിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ ഇന്നും പുരോഗതി രേഖപ്പെടുത്തി. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു.

രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ തീവ്രനിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി തുടരുകയാണ്. ഇന്ന് ആരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10,000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ഒരു വ്യാജ വാര്‍ത്ത കണ്ടെത്തിയതിനെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്. വനംവകുപ്പ് വടക്കേക്കര ഭാഗത്ത് വവ്വാലുകള്‍ കൂട്ടമായി കാണപ്പെടുന്ന മേഖലകള്‍ പരിശോധിച്ചു. നാളെ മുതല്‍ ഇവയെ കുടുക്കികിടത്തുന്നതിനായി നെറ്റ് കെട്ടാനും തീരുമാനിച്ചിട്ടുണ്ട്.