LiveTV

Live

Kerala

ആശങ്കകളൊഴിയുന്നു; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതി

പനിബാധിതനായാണ് എറണാകുളം പറവൂര്‍ വടക്കേക്കരയിലെ വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആശങ്കകളൊഴിയുന്നു; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതി

കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടു പേരില്‍ എഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. നിപ സ്ഥിരീകരിച്ച്സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

പനിബാധിതനായാണ് എറണാകുളം പറവൂര്‍ വടക്കേക്കരയിലെ വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് നിപ വൈറസ് ബാധിച്ചതായി സ്ഥിതീകരിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ രോഗിക്ക് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു . ഇപ്പോള്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയാണുള്ളതെന്നാണ് ചികിത്സിയ്ക്കുന്ന ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

നിപയാണെന്ന് സംശയം തോന്നിയ ഉടന്‍ തന്നെ ആ രീതിയിലുള്ള ചികിത്സയും ആരംഭിച്ചിരുന്നു. 23 വയസുള്ള യുവാവായതിനാല്‍ മരുന്നുകളോട് പ്രതികരിക്കാനുള്ള ശേഷിയുണ്ടാകുമെന്ന പ്രതീക്ഷയ ഡോക്ടര്‍മാര്‍ക്ക് ആദ്യം മുതലുണ്ടായിരുന്നു.