LiveTV

Live

Kerala

സംസ്ഥാന പൊലിസില്‍ അഴിച്ചുപണി; കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി

സമഗ്രമാറ്റം വന്നതോടെ കളക്ടർമാര്‍ക്ക് ക്രമസമാധാനത്തില്‍ ഉണ്ടായിരുന്ന അധിക ചുമതലാഭാരം ഇല്ലാതാകും

സംസ്ഥാന പൊലിസില്‍ അഴിച്ചുപണി; കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി

പൊലീസിന്‍റെ ഘടനയില്‍ വന്‍ അഴിച്ചുപണി. കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. ഇതോടെ പൊലീസിലെ സോണുകള്‍ ഇല്ലാതായി. കമ്മീഷണറേറ്റ് രൂപീകരിക്കാനായി നേരത്തെ ഉണ്ടായിരുന്ന ശിപാര്‍ശയാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള കമ്മീഷണറേറ്റുകളായി സംസ്ഥാന പൊലീസ് വിഭജിക്കും. നേരത്തെ ഉണ്ടായിരുന്ന നാല് റേഞ്ചുകള്‍ക്കും സോണുകള്‍ക്കും ഇനി അധികാരം ഉണ്ടായിരിക്കില്ല. ക്രമസമാധാനപാലനം ഒറ്റ എ.ഡി.ജി.പിക്ക് കീഴിലാക്കി.

ക്രൈംബാഞ്ച് മേധാവിയായിരുന്ന ഷേയ്ഖ് ദർവേഷ് സാഹീബ് ഈ ചുമതലയില്‍ എത്തുമെന്നാണ് വിവരം. കമ്മീഷണര്‍മാരുടെ ചുമതലകളിലേക്ക് ഐ.ജിമാര്‍ എത്തും. ഇതിന്‍റെ ആദ്യ പടിയായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഐ.ജി ചുമതലയേല്‍ക്കും. സൗത്ത് സോണിന്‍റെ ചുമതല ഉണ്ടായിരുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആകും. നിലവില്‍ ഉണ്ടായിരുന്ന കമ്മീഷണര്‍മാര്‍ക്ക് പകരം ചുമതല മാറ്റി നല്‍കുകയും ചെയ്യും. സമഗ്രമാറ്റം വന്നതോടെ കളക്ടർമാര്‍ക്ക് ക്രമസമാധാനത്തില്‍ ഉണ്ടായിരുന്ന അധിക ചുമതലാഭാരം ഇല്ലാതാകും.