LiveTV

Live

Kerala

നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന്‍ എം.പി 

എം.കെ രാഘവന്റെ 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. 

 നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന്‍ എം.പി 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുളള സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം കെ രാഘവന്‍ എം പി. തൊഴിലാളികള്‍ക്കൊപ്പം എം.കെ രാഘവന്‍ എം.പി നടത്തുന്ന 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. തൊഴിലാളികളോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ പറഞ്ഞു.

നിപ കാലയളവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെയാണ് സമരം. അഞ്ച് മാസം മുന്പ് ഇവരെ പിരിച്ച് വിട്ടുകൊണ്ട് നോട്ടീസ് നല്കിയിരുന്നു. നിപ കാലത്ത് ജീവന്‍പണയം വെച്ച് ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ജീവനക്കാര്‍ക്ക് ഉറപ്പു നല്കിയിരുന്നു. എന്നാല്‍ കരാര്‍ കാലാവധി പോലും നീട്ടിനല്കാതെ ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ നടത്തുന്ന നിരാഹാരസമരം 12ആം ദിവസത്തിലേക്ക് കടന്നതോടെയാണ് എം.കെ രാഘവന്‍ എം.പിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസസമരം നടത്തുന്നത്. സ്ഥിരനിയമനം നല്കുന്നത് വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം. സാങ്കേതിക തടസങ്ങളുള്ളതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.