LiveTV

Live

Kerala

മീഡിയവണ്ണിന്റെ പേരില്‍ വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കും

മീഡിയവണ്ണിന്റെ പേരില്‍ വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കും

‘ഫുള്‍ജാര്‍ സോഡയില്‍ എച്ച.ഐ.വി; നാല് പേര്‍ ചികില്‍സയില്‍’ എന്ന പേരില്‍ മീഡിയവണ്‍ ചാനലിന്റെ ലോഗോയോട് കൂടിയ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ചാനല്‍ നിയമനടപടിക്കൊരുങ്ങുന്നു. ടിക്ടോക്ക് വീഡിയോകളിലൂടെയും വ്യാജ സ്ക്രീന്‍ ഷോട്ടുകളിലൂടെയുമാണ് ചാനലിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജ വാര്‍ത്ത പരക്കുന്നത്. ഇത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാന്‍ മീഡിയവണ്‍ ചാനല്‍ തീരുമാനിച്ചു.