LiveTV

Live

Kerala

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്‍റിട്ടയാള്‍ കേരള പൊലീസിന്‍റെ ഉശിരന്‍ മറുപടി

പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്‍റെ കമന്‍റ്

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്‍റിട്ടയാള്‍ കേരള പൊലീസിന്‍റെ ഉശിരന്‍ മറുപടി

നിപ വൈറിസിനെ സംബന്ധിച്ച് ജാഗ്രത പോസ്റ്റിന് അസ്ലീല കമന്‍റിട്ടയാള്‍ക്ക് കേരള പൊലീസിന്‍റെ മറുപടി.ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതിന് താഴെയായാണ് അരവിന്ദ് നന്ദു എന്നയാള്‍ അസ്ലീല കമന്‍റിട്ടത്. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്‍റെ കമന്‍റ്.

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്‍റിട്ടയാള്‍ കേരള പൊലീസിന്‍റെ ഉശിരന്‍ മറുപടി

ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് കേരള പോലീസ് എത്തിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ. സഹോദരാ, കേരളീയര്‍ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നില്‍ക്കുന്ന, പൊതുജനത്തിന് ഇന്‍ഫര്‍മേഷന്‍സ് നല്‍കുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.”