LiveTV

Live

Kerala

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് സംശയം

അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ എത്തിയ കടയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസാണ് കൊണ്ടുപോയതെന്ന് കടയുടമ ഷംനാദ്

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് സംശയം

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂതയേറുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് സംശയമുള്ളതായി ക്രൈംബ്രാഞ്ച്. ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനായില്ല.

ചാലക്കുടിയില്‍ നിന്ന് വാഹനമോടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേ സമയം അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ എത്തിയ കടയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസാണ് കൊണ്ടുപോയതെന്ന് കടയുടമ ഷംനാദ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്ന വാര്‍ത്ത ഷംനാദ് നിക്ഷേധിച്ചു.