LiveTV

Live

Kerala

നിയമന അംഗീകാരത്തിനായുള്ള പോരാട്ടത്തില്‍ ഒരു കൂട്ടം അധ്യാപകര്‍

2016 മുതല്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ പഠിപ്പിക്കുന്നവരാണിവര്‍. 

നിയമന അംഗീകാരത്തിനായുള്ള പോരാട്ടത്തില്‍ ഒരു കൂട്ടം അധ്യാപകര്‍

വീണ്ടുമൊരു അധ്യയന വര്‍ഷം കൂടിയെത്തുമ്പോള്‍ നിയമന അംഗീകാരത്തിനായി പോരാടുകയാണ് ഒരു കൂട്ടം അധ്യാപകര്‍. 2016 മുതല്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ പഠിപ്പിക്കുന്നവരാണിവര്‍. കെ.ഇ.ആര്‍ ഭേദഗതി മൂലം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ തെരുവില്‍ ക്ലാസ്സെടുത്ത് കൊണ്ടാണ് തൃശൂരില്‍ പ്രതിഷേധിച്ചത്.

ആയിരത്തി അഞ്ഞൂറോളം അധ്യാപകര്‍ സംസ്ഥാനത്ത് ഇപ്പോഴും നിയമന അംഗീകാരം കാത്തിരിക്കുകയാണ്. വിരമിക്കല്‍, സ്ഥാനക്കയറ്റം,മരണം എന്നിവ മൂലം വരുന്ന പ്രതീക്ഷിത ഒഴിവുകളില്‍ ജോലിയില്‍ പ്രവേശിച്ച എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ് പ്രതിസന്ധിയില്‍. 2016 ഡിസംബറിലാണ് കെ.ഇ. ആര്‍ പരിഷ്കരിച്ചത്. ഇതിന് ആറ് മാസം മുന്‍കാല പ്രാബല്യം നല്‍കിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായത്. ഒഴിവുകളില്‍ ആദ്യത്തേത് സര്‍ക്കാറിന് നല്‍കണമെന്നായിരുന്നു ഭേദഗതി. സംരക്ഷിത അധ്യാപകരെ നിയമിക്കാനുള്ള നടപടി എന്നായിരുന്നു സര്‍ക്കാര്‍ ഭേദഗതിയെക്കുറിച്ച് പറഞ്ഞത്. വീണ്ടും ഒരു അധ്യയന വര്‍ഷം കൂടിയെത്തുമ്പോള്‍ സമരവും പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ഇവര്‍. ഇത്തവണയെങ്കിലും കാത്തിരിപ്പിന് അറുതിയാവണമെ എന്ന പ്രാര്‍ത്ഥനയോടെ...